വാഴത്തോപ്പ് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് വകമാറ്റിയ നടപടി: പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് പഞ്ചായത്തംഗങ്ങള്‍ 

വാഴത്തോപ്പ് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് വകമാറ്റിയ നടപടി: പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് പഞ്ചായത്തംഗങ്ങള്‍ 

Nov 20, 2026 - 14:52
 0
വാഴത്തോപ്പ് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് വകമാറ്റിയ നടപടി: പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് പഞ്ചായത്തംഗങ്ങള്‍ 
This is the title of the web page

ഇടുക്കി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്കായി അനുവദിച്ച ഫണ്ട് റോയി കെ പൗലോസ് എംഎല്‍എ വകമാറ്റിയത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകാനാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് വാഴത്തോപ്പ് പഞ്ചായത്തംഗങ്ങള്‍. റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അനുവദിച്ച 45 ലക്ഷം രൂപയുടെ വികസന ഫണ്ട് രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണ് വകമാറ്റിയതെന്നും തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും പഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, രാജു കല്ലറക്കല്‍ എന്നിവര്‍ പറഞ്ഞു. ഒന്നാം വാര്‍ഡില്‍ അനുവദിച്ച 15 ലക്ഷം രൂപ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് മുമ്പിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിനായി രാഷ്ട്രീയ താല്‍പ്പര്യത്തോടെ മാറ്റിയെന്നാണ് പ്രധാന ആരോപണം. ഈ റോഡിന് നാല് ഗുണഭോക്താക്കള്‍ മാത്രമാണുള്ളതെന്ന കോണ്‍ഗ്രസ് വാദം അടിസ്ഥാനരഹിതമാണെന്നും അഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമിയുള്ള പതിനഞ്ചിലധികം സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന റോഡാണിതെന്നും ഇവര്‍ വ്യക്തമാപ്രദേശത്തെ കര്‍ഷകരെയും കൂലിപ്പണിക്കാരെയും റിയല്‍ എസ്റ്റേറ്റ് മാഫിയയായി ചിത്രീകരിച്ച കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് അപലപനീയമാണ്. അതേസമയം, പതിനാലാം വാര്‍ഡിലെ മുസ്ലിം പള്ളിസിറ്റി-പകിട്ടാന്‍ റോഡിന് അനുവദിച്ച 15 ലക്ഷം രൂപയും അവധിക്കുന്നിലെ എഎഫ്ജിഎ ചര്‍ച്ച് റോഡിന് അനുവദിച്ച 15 ലക്ഷം രൂപയും രണ്ട്, മൂന്ന് വാര്‍ഡുകളിലേക്ക് വകമാറ്റി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ വില്‍സണ്‍ നേരിട്ടുള്ള ഗുണഭോക്താവായ മുസ്ലിം പള്ളി സിറ്റി പകിട്ടാന്‍ റോഡിന്റെ ഫണ്ട് മാറ്റിയതില്‍ വൈസ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഫണ്ട് പഴയ സ്ഥലങ്ങളില്‍ തന്നെ പുനഃസ്ഥാപിക്കാന്‍ എംഎല്‍എ തയാറായില്ലെങ്കില്‍ അടുത്ത അഞ്ചുവര്‍ഷക്കാലവും ശക്തമായ പ്രതിഷേധവുമായി മുമ്പോട്ടുപോകുമെന്ന ഇവര്‍ മുന്നറിയിപ്പ് നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow