ഇടുക്കി സഹോദയ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  

ഇടുക്കി സഹോദയ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  

Nov 20, 2026 - 15:18
 0
ഇടുക്കി സഹോദയ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  
This is the title of the web page

ഇടുക്കി: മുരിക്കാശേരി രാജമുടി ഡി പോള്‍ പബ്ലിക്ക് സ്‌കൂളിന്റ ആതിഥേയത്വത്തില്‍ മുരിക്കാശേരിയില്‍ നടന്ന ഇടുക്കി സഹോദയ വോളിബോള്‍ ടൂര്‍ണമെന്റ്  സമാപിച്ചു. സൂപ്പര്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും രാജമുടി ഡി പോള്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും ക്യൂന്‍മേരി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൂപ്പര്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മുരിക്കുംതൊട്ടി മൗണ്ട് ഫോര്‍ട്ട് വാലി സ്‌കൂള്‍  ഒന്നാം സ്ഥാനവും രാജകുമാരി സെന്റ മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഡി പോള്‍ പബ്ലിക് സ്‌കൂള്‍  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ രാജമുടി ഡി പോള്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്‌കൂള്‍ രണ്ടാം സ്ഥാനവും പണിക്കന്‍കുടി ക്യൂന്‍മേരി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ ഗേള്‍സ് മത്സരത്തില്‍ മുരിക്കുംതൊട്ടി മൗണ്ട് ഫോര്‍ട്ട് വാലി സ്‌കൂള്‍ ഒന്നാം സ്ഥാനവും, പണിക്കന്‍കുടി ക്യൂന്‍മേരി പബ്ലിക് സ്‌കൂള്‍  രണ്ടാം സ്ഥാനവും വെള്ളയാംകുടി നിര്‍മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി സഹോയ ട്രഷറര്‍ ഫാ. ജോബി മാതളിക്കുന്നേല്‍, ഡി പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബെനഡിക്ട്, പാവനാന്മ കോളേജ് ബര്‍സാര്‍ ഫാ. വിന്‍സണ്‍ മണിയാട്ട്, കായിക അധ്യാപകരായ കെന്നഡി സി ജോര്‍ജ്, ബിനു എ ജെ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow