ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ നടത്തുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് സമഗ്രന്വേഷണം വേണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ നടത്തിയവരെ കണ്ടെത്തണം. ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സയ്ക്കായി എത്തുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക് പറഞ്ഞുവിടുന്ന സ്ഥിതിയാണ്. ഇതിന്റെ പേരില്‍ വകുപ്പില്‍നിന്ന് ലഭിക്കുന്ന തുക തട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍ ആരോപിച്ചു.