കട്ടപ്പനയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
കട്ടപ്പനയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: ജില്ലാ സാമൂഹികനീതി വകുപ്പും ആരോഗ്യവകുപ്പ് നേത്രരോഗ വിഭാഗവും വോസാര്‍ഡും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിര്‍ണയവും സംഘടിപ്പിച്ചു. ജില്ലാ സാമൂഹികനീതി വകുപ്പ് പ്രതിനിധി ദീപു എം എന്‍ ഉദ്ഘാടനം ചെയ്തു. പരിശോധനയില്‍ തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തിയ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൂര്‍ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തും. ഡോക്ടര്‍ മീര മാത്യു, കോ-ഓര്‍ഡിനറ്റര്‍ സ്മിത ടി, ഒപ്‌റ്റോമട്രിസ്റ്റ് ജൂണ്‍ മരിയ ജോസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ഷാനിത എം എം, സിന്ധുമോള്‍ എസ്, വോസാര്‍ഡ് പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
What's Your Reaction?