കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള 21 മുതല്‍ നെടുങ്കണ്ടത്ത്  

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള 21 മുതല്‍ നെടുങ്കണ്ടത്ത്  

Aug 20, 2026 - 17:59
Aug 20, 2026 - 18:01
 0
കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള 21 മുതല്‍ നെടുങ്കണ്ടത്ത്  
This is the title of the web page

ഇടുക്കി: കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള 21ന് നെടുങ്കണ്ടത്ത് ആരംഭിക്കും. നെടുങ്കണ്ടം മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ നടക്കുന്ന മേള രാവിലെ 10ന് സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്യും. ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെയാണ് അഞ്ച് ദിവസങ്ങളായി മേള നടക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളില്‍നിന്ന് കുടുംബശ്രീ സംരംഭങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ടാവും. മായമില്ലാതെ തയ്യാറാക്കുന്ന ചിപ്‌സ്, ശര്‍ക്കര വരട്ടി, അച്ചാറുകള്‍, പലഹാരങ്ങള്‍, പായസ കിറ്റുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ടാവും. 40ല്‍ പരം കുടുംബശ്രീ സംരംഭങ്ങളുടെയും 100ല്‍ പരം ജെഎല്‍ജി ഗ്രൂപ്പുകളുടെയും ഉല്‍പ്പന്നങ്ങളാണ് വിപണനത്തിന് എത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow