രാജകുമാരിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

രാജകുമാരിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Aug 21, 2026 - 10:23
 0
രാജകുമാരിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: രാജകുമാരിയില്‍ 18.17 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. രാജകുമാരി ആവണക്കുംചാല്‍ സ്വദേശികളായ ശൗര്യമ്മാക്കല്‍ ജോയല്‍ ജോര്‍ജ്, മാണിക്കല്‍ ആനന്ദ് സജീവ്, പാച്ചേലില്‍ ജോയല്‍ ജോസ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ആവണക്കുംചാല്‍ പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് 18.17 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ബംഗളൂരുവില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം പൂപ്പാറയില്‍ ബസിറങ്ങിയ ജോയല്‍ ജോര്‍ജിനെ സുഹൃത്തുക്കളായ ആനന്ദും ജോയല്‍ ജോസും ചേര്‍ന്ന് ജീപ്പില്‍ കൊണ്ടുവരുന്നതിനിടെയാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് 15,000 രൂപയ്ക്ക് സ്വന്തം ആവശ്യത്തിനായി വാങ്ങിയതാണെന്ന് ഇവര്‍ സമ്മതിച്ചു. മൂവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow