ഉപ്പുതറ കാക്കത്തോടിനെ വിറപ്പിച്ച് കാട്ടാന: വ്യാപക കൃഷിനാശം
ഉപ്പുതറ കാക്കത്തോടിനെ വിറപ്പിച്ച് കാട്ടാന: വ്യാപക കൃഷിനാശം

ഇടുക്കി: ഉപ്പുതറ കാക്കത്തോട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനാക്രമണത്തില്‍ വ്യാപക കൃഷിനാശം. കാലവര്‍ഷക്കെടുതിക്കുപുറമേ വന്യജീവി ആക്രമണവും പതിവായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. രണ്ടാഴ്ചയായി മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമാണ്. ഫെന്‍സിങ് വൈദ്യുതി വേലികള്‍ ചാര്‍ജ് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മേഖലയില്‍ അടിയന്തരമായി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ പറഞ്ഞു. നൂറ്റാണ്ടുകളായി കുടിയേറി പാര്‍ക്കുന്ന പ്രദേശവാസികള്‍ ആദ്യമായിട്ടാണ് വന്യജീവി ആക്രമണം നേരിടുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ കാര്‍ഷിക വിളകള്‍ വ്യാപകമായി കാട്ടാനകള്‍ നശിപ്പിക്കുകയാണെന്നും കാലവര്‍ഷക്കെടുതിയില്‍ ഉണ്ടാകുന്ന നാശനഷ്ടം കൂടിയാകുന്നതോടെ തങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമണെന്നും കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.
What's Your Reaction?






