കനത്ത മഴയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്
കനത്ത മഴയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്

ഇടുക്കി: ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, മണ്ണിടിച്ചിലോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്നും അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു. ഇതോടൊപ്പം രാത്രികാല യാത്രകളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നതിന് ഒപ്പം ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ പാലിക്കണം എന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
What's Your Reaction?






