കജനപ്പാറയില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍ 

കജനപ്പാറയില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍ 

Feb 2, 2026 - 18:10
 0
കജനപ്പാറയില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍ 
This is the title of the web page

ഇടുക്കി:   കജനപ്പാറയില്‍ വില്‍പ്പനക്കായി കൊണ്ടുപോയ പത്ത് ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. രാജകുമാരി ഖജനാപ്പാറ സ്വദേശി ബോധുരാജാണ് പിടിയിലായത്. ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം ഖജനാപ്പാറയില്‍ വച്ചാണ് പിടികൂടിയത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ബിജു മാത്യുവും സംഘവുംചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. മദ്യം കടത്താനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വി ആര്‍, മാനുവല്‍ എന്‍ ജെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, മുഹമ്മദ് ഹാഷിം, അലി അഷ്‌കര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow