സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി അഖില്‍ ഗിരീഷ് 

സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി അഖില്‍ ഗിരീഷ് 

Feb 2, 2026 - 18:24
 0
സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി അഖില്‍ ഗിരീഷ് 
This is the title of the web page

ഇടുക്കി: സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി അണക്കര സ്വദേശി അഖില്‍ ഗിരീഷ്. 12 മുതല്‍ 15 വരെ അരുണാചല്‍പ്രദേശില്‍വച്ച് നടക്കുന്ന ദേശീയ സൈക്ലിങ്് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്ന അഖിലിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. വണ്ടന്‍മേട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി ജോണി ഉദ്ഘാടനം ചെയ്തു. അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, മെഡിക്കല്‍ ലാബ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  പി പ്രവീണ്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു. 16 വയസ്സില്‍ താഴെ വിഭാഗത്തില്‍ സഹോദരന്‍ അര്‍ജുന്‍ ഗിരീഷ് ആറാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.  അണക്കര സ്വദേശികളായ പാലന്തറ വീട്ടില്‍ ഗിരീഷ്- രജനി ദമ്പതികളുടെ മക്കളാണ് ഇരുവരും. അഖില്‍ മൂവാറ്റുപുഴ നിര്‍മല കോളേജ് ബി എ എക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും, അര്‍ജുന്‍ വണ്ടന്‍മേട് സെന്റ് ആന്റണീസ് എച്ച് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow