യോഗയില്‍ ലോക റെക്കോര്‍ഡ് നേടി നെല്ലിപ്പാറ പുറംചിറയില്‍ പി വി ദേവസ്യ
യോഗയില്‍ ലോക റെക്കോര്‍ഡ് നേടി നെല്ലിപ്പാറ പുറംചിറയില്‍ പി വി ദേവസ്യ
ഇടുക്കി: യോഗയില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി റിട്ടയേര്‍ഡ് അധ്യാപകന്‍ നെല്ലിപ്പാറ പുറംചിറയില്‍ പി വി ദേവസ്യ. ലോംഗസ്റ്റ് ബ്ലാക്ക് ബെന്‍ഡ് വാക്ക് ഇനത്തില്‍ കൈകള്‍ തോളിനുമുകളിലൂടെ ഉയര്‍ത്തി, നട്ടെല്ല് പിറകിലേക്ക് വളച്ച് കൈകള്‍ നിലത്തുകുത്തി നടക്കുന്ന അതിസാഹസിക പ്രകടനത്തില്‍ 55 മീറ്റര്‍ ദൂരം പിന്നിട്ടാണ് ദേവസ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2021ല്‍ ഉത്തര്‍പ്രദേശ് സ്വേേദശി മുഹമ്മദ് ആരിഫ് സ്ഥാപിച്ച 30 മീറ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് വിജയം. കഴിഞ്ഞ ഒക്ടോബര്‍ 1ന് നടന്ന ദേവസ്യയുടെ പ്രകടനം ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകരിക്കുകയും ലോക റെക്കോര്‍ഡായി സ്ഥിരീകരിക്കുകയും ചെയ്തു. പുളിയന്‍മല ക്രൈസ്റ്റ് കോളിജിലെ യോഗ-കായിക അധ്യാപകന്‍, നെല്ലിപ്പാറ ഗാന്ധിജി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തുകയാണ് പി വി ദേവസ്യ.
What's Your Reaction?