ടൂറിസം മേഖലയില്‍ കെഎച്ച്ആര്‍എയുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 

ടൂറിസം മേഖലയില്‍ കെഎച്ച്ആര്‍എയുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 

Nov 18, 2025 - 17:02
 0
ടൂറിസം മേഖലയില്‍ കെഎച്ച്ആര്‍എയുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 
This is the title of the web page

ഇടുക്കി: ടൂറിസം മേഖലയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ കുറച്ചുകൂടി വിപുലീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോല്‍പാദന, വിതരണ രംഗത്ത് പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ ടൂറിസത്തിന് ഏറെ സംഭാവന നല്‍കുകയും ചെയ്തുവരുന്ന ഹോട്ടല്‍ വ്യവസായം വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കാരുണ്യപദ്ധതി ഉദ്ഘാടനവും നടത്തിയത്. ജില്ലാ പ്രസിഡന്റ് എം എസ് അജി പതാക ഉയര്‍ത്തി. തുടര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും, ഹോട്ടല്‍ എക്സ്പോയുടെ  പ്രദര്‍ശനവും നടന്നു. ഉച്ചയ്ക്കുശേഷം നടന്ന പൊതു സമ്മേളനത്തിന് മുന്നോടിയായി രാജാക്കാട് ടൗണ്‍ ചുറ്റി പ്രകടനം നടത്തി. വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെയും പൊതുപ്രവര്‍ത്തകരെയും സംഘടനാ ഭാരവാഹികളെയും അനുമോദിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, എം എം മണി എംഎല്‍എ, പി കെ മോഹനന്‍, എം എസ് അജി, കെ എം ജോര്‍ളി, ജി ജയ്പാല്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റായി ജയന്‍ ജോസഫ്, വര്‍ക്കിങ് പ്രസിഡന്റായി കെ. എം ജോര്‍ളി, സെക്രട്ടറിയായി സജു ജോസഫ്, ട്രഷററായി പി. എം ജോണ്‍ എന്നിവര്‍ ചുമതലയേറ്റു.

What's Your Reaction?

like

dislike

love

funny

angry

sad

wow