കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി
കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി

ഇടുക്കി: കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളിലായി നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലാമത്സരങ്ങള്‍ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ ജെ ബെന്നി അധ്യക്ഷനായി. ക്രിക്കറ്റ് മത്സരം വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. വോളിബോള്‍ മത്സരം ഞായറാഴ്ച്ച രാവിലെ 10നും വടംവലി ഉച്ചക്കഴിഞ്ഞ് 3നും നഗരസഭ സ്റ്റേഡിയത്തിലും ഷട്ടില്‍ രാവിലെ 11ന് യൂത്ത് യുണൈറ്റഡ് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ 2ന് സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിലും പഞ്ചഗുസ്തി വൈകിട്ട് 6ന് മിനി സ്റ്റേഡിയത്തിലും നടക്കും. വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, കൗണ്‍സിലര്‍മാരായ ബിജു, തങ്കച്ചന്‍ പുരയിടം, ധന്യ അനില്‍, പ്രശാന്ത് രാജു, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്ക്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളാണ് നഗരസഭ നല്‍കുന്നത്.
What's Your Reaction?






