നാമമാത്ര ശമ്പള വര്‍ധന തോട്ടം തൊഴിലാളികളോടുള്ള വഞ്ചന: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍
നാമമാത്ര ശമ്പള വര്‍ധന തോട്ടം തൊഴിലാളികളോടുള്ള വഞ്ചന: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍
ഇടുക്കി: നാമമാത്രമായി വേതനം വര്‍ധിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചതായി ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(ഐഎന്‍ടിയുസി). പീരുമേട്ടില്‍ നടന്ന യോഗത്തില്‍ എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷനായി. നിലവില്‍ 43 രൂപ ശമ്പളവും അഞ്ച് രൂപ പ്രത്യേക അലവന്‍സുമാണ് വര്‍ധിപ്പിച്ചത്. 100 രൂപ വര്‍ധിപ്പിക്കണമെന്ന് പ്ലാന്റേഷന്‍ ലേബര്‍ കൗണ്‍സിലില്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇപ്പോഴത്തെ വര്‍ധന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ നീക്കമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ എച്ച്ആര്‍പിഇ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, നേതാക്കളായ പി എം വര്‍ക്കി, ജോണ്‍ വരയന്നൂര്‍, പി എം ജോയി, തോമസുകുട്ടി പുള്ളോലിക്കല്‍, പാപ്പച്ചന്‍ വര്‍ക്കിൗ ശശി പിള്ള, പി എ ബാബു, എസ് ഗണേശന്‍, മുത്തുപാണ്ടി, പി രാജന്‍, മേരി ശെല്‍വി, പി ടി തോമസ്, പി കെ വിജയന്‍, ആരോഗ്യ രാജ്, കെ വെള്ളദുരൈ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?