ഫാര്‍മേഴ്‌സ് പ്രൊട്ടക്ഷന്‍ ഫോറം പ്രവര്‍ത്തനമാരംഭിച്ചു: തൊഴിലാളി ക്ഷാമം പരിഹരിക്കുക ലക്ഷ്യം

ഫാര്‍മേഴ്‌സ് പ്രൊട്ടക്ഷന്‍ ഫോറം പ്രവര്‍ത്തനമാരംഭിച്ചു: തൊഴിലാളി ക്ഷാമം പരിഹരിക്കുക ലക്ഷ്യം

Nov 16, 2026 - 17:42
 0
ഫാര്‍മേഴ്‌സ് പ്രൊട്ടക്ഷന്‍ ഫോറം പ്രവര്‍ത്തനമാരംഭിച്ചു: തൊഴിലാളി ക്ഷാമം പരിഹരിക്കുക ലക്ഷ്യം
This is the title of the web page

ഇടുക്കി: ഏലം കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കര്‍ഷക കൂട്ടായ്മയായ ഫാര്‍മേഴ്‌സ് പ്രൊട്ടക്ഷന്‍ ഫോറം പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ചിയാര്‍, ചേറ്റുകുഴി, കട്ടപ്പന, ഇടുക്കി മേഖലകളില്‍ സംഘടനയുടെ യൂണിറ്റ് രൂപീകരണത്തിനും തുടക്കമായി. ജില്ലയില്‍ തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് ഏലക്കാ വിളവെടുക്കാനാകാതെ 500 കോടി രൂപ നഷ്ടമുണ്ടായി. ഇരട്ടിവേതനം നല്‍കാമെന്ന് അറിയിച്ചിട്ടും തൊഴിലാളികളെ കിട്ടാനില്ല.
ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരുവിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മയക്കുമരുന്നിന് അടിമകളുമാണ്. അക്രമികള്‍ ഇവിടം ഒളിത്താവളങ്ങളാക്കി മാറ്റുന്നു. പെരുമ്പാവൂര്‍, ആലുവ പോലെ ഇവിടുത്തെ ഗ്രാമങ്ങളും കൈയടക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സംഘടിച്ച് കാര്‍ഷിക മേഖലയിലേക്ക് കടന്നുവരാന്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക തൊഴിലാളികള്‍ക്ക് ജോലിക്ക് കൂടുതല്‍ അവസരമൊരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രശ്‌നക്കാരല്ലാത്ത തൊഴിലാളികളെ പുറത്തുനിന്ന് തോട്ടങ്ങളിലേക്ക് എത്തിക്കണമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ റെജി ഞള്ളാനി, ബാബു അഞ്ചാനി, റെനോ സെബാസ്റ്റ്യന്‍ പാറയില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow