എഥനോളിന്റെ അളവ് കണ്ടെത്താന്‍ കട്ടപ്പനയിലെ പെട്രോള്‍ പമ്പില്‍ താലൂക്ക് സപ്ലേ ഓഫീസര്‍ പരിശോധന നടത്തി   

എഥനോളിന്റെ അളവ് കണ്ടെത്താന്‍ കട്ടപ്പനയിലെ പെട്രോള്‍ പമ്പില്‍ താലൂക്ക് സപ്ലേ ഓഫീസര്‍ പരിശോധന നടത്തി   

Nov 16, 2026 - 16:40
 0
എഥനോളിന്റെ അളവ് കണ്ടെത്താന്‍ കട്ടപ്പനയിലെ പെട്രോള്‍ പമ്പില്‍ താലൂക്ക് സപ്ലേ ഓഫീസര്‍ പരിശോധന നടത്തി   
This is the title of the web page

ഇടുക്കി: പെട്രോളില്‍ എഥനോളിന്റെ അളവ് കണ്ടെത്തുന്നതിനായി കട്ടപ്പന വെട്ടിക്കുഴക്കവലയിലെ പമ്പില്‍ താലൂക്ക് സപ്ലേ ഓഫീസറും സംഘവും പരിശോധന നടത്തി. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പമ്പില്‍ നിന്നും ആറ് സാമ്പിളുകള്‍ വീതം ശേഖരിക്കും. ഇതില്‍ ഒരു സാമ്പിള്‍ പമ്പിലും മറ്റൊന്ന് സര്‍ക്കാരിന്റെ പക്കലും ബാക്കിയുള്ളവ അംഗീകൃത ലാബുകളിലേക്കും അയയ്ക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രത്യേക കാനുകളിലാണ് സാമ്പിള്‍ ശേഖരിച്ചത്. വരും ദിവസങ്ങളില്‍ സ്വകാര്യ പെട്രോള്‍ പമ്പുകളിലുള്‍പ്പടെ പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow