ജെസിഐ ഇടുക്കി ഗ്രീന്‍സിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ജെസിഐ ഇടുക്കി ഗ്രീന്‍സിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: ചെറുതോണി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെസിഐ ഇടുക്കി ഗ്രീന്‍ സിറ്റിയുടെ 18-ാമത് കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജെസിഐ സോണ്‍ 20 പ്രസിഡന്റ് അബിന്‍ ബോസ് പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. 2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അനീഷ് മാത്യു (പ്രസിഡന്റ്), ജിജോ കരിവേലില്‍ (സെക്രട്ടറി), മനു ഗോപിനാഥ് (ട്രഷറര്‍) എന്നിവര്‍ ഔദ്യോഗികമായി ചുമതലയേറ്റു. സാമൂഹിക സേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പടമുഖം സ്‌നേഹമന്ദിരം ഡയറക്ടര്‍ ബ്രദര്‍ വി.സി. രാജുവിനെ ചടങ്ങില്‍ 'കാരുണ്യ സ്പര്‍ശം അവാര്‍ഡ്' നല്‍കി ആദരിച്ചു. യുവ വ്യാപാരിയും തടിയമ്പാട് ജോസ് ജോസഫ് ആന്‍ഡ് കമ്പനി ഉടമയുമായ ഐവിന്‍ സെബാസ്റ്റ്യന് 'ബെസ്റ്റ് ബിസിനസ്മാന്‍' അവാര്‍ഡും സമ്മാനിച്ചു. പ്രസിഡന്റ് ഡോ. നിജോ ജോസഫ് അധ്യക്ഷനായി. എഡിഎം മിനി കെ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?