മണ്ഡലകാലം: വണ്ടിപ്പെരിയാറില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു   

മണ്ഡലകാലം: വണ്ടിപ്പെരിയാറില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു   

Nov 16, 2026 - 10:55
 0
മണ്ഡലകാലം: വണ്ടിപ്പെരിയാറില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു   
This is the title of the web page

ഇടുക്കി: ശബരിമല ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം ഐപിഎസ് ഉദ്ഘാടനം ചെയ്തു.  വണ്ടിപ്പെരിയാര്‍, കുമളി, കുട്ടിക്കാനം, അഴുത, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലായി 10 ഡിവൈഎസ്പിമാര്‍ 20 സിഐമാര്‍, 36 എസ്‌ഐമാര്‍ എന്നിവരുള്‍പ്പെടെ 389 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ ഉടനീളം 1114 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡെപ്യൂട്ടി എസ് പി സാം ജോസ് പറഞ്ഞു. ഭക്തര്‍ പ്രധാനമായെത്തുന്ന പരുന്തുംപാറ, സത്രം, വണ്ടിപ്പെരിയാറിലെ പാര്‍ക്കിങ് സംവിധാനം എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow