'കിഴക്ക് സൂര്യന്‍ ഉദിച്ചല്ലോ' ഗാനത്തിന് ദൃശ്യാവിഷ്‌കാരവുമായി വെള്ളയാംകുടി സെന്റ് ജെറോംസ്  സ്‌കൂള്‍

'കിഴക്ക് സൂര്യന്‍ ഉദിച്ചല്ലോ' ഗാനത്തിന് ദൃശ്യാവിഷ്‌കാരവുമായി വെള്ളയാംകുടി സെന്റ് ജെറോംസ്  സ്‌കൂള്‍

Jul 1, 2026 - 10:53
 0
'കിഴക്ക് സൂര്യന്‍ ഉദിച്ചല്ലോ' ഗാനത്തിന് ദൃശ്യാവിഷ്‌കാരവുമായി വെള്ളയാംകുടി സെന്റ് ജെറോംസ്  സ്‌കൂള്‍
This is the title of the web page

ഇടുക്കി: പ്രശസ്ത ഗായിക ദലീമ പാടിയ 'കിഴക്ക് സൂര്യന്‍ ഉദിച്ചല്ലോ' എന്ന ക്രിസ്ത്രീയ ഭക്തിഗാനത്തിന് ആദ്യമായി ദൃശ്യാവിഷ്‌കാരം ഒരുക്കി കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍. അധ്യാപകനും നടനുമായ അനീഷ് ആനന്ദും ഇരുപതിലേറെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് 'വഴികാട്ടി' എന്ന പേരില്‍ ഈ ദൃശ്യാവിഷ്‌കാരം നിര്‍മിച്ചത്. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ ആല്‍ബം സ്‌കൂളിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഇടുക്കി രൂപതാ വികാരി ജനറലും സ്‌കൂള്‍ മാനേജരുമായ ഫാ. എബ്രഹാം പുറയാറ്റാണ് അപ്ലോഡിങ് കര്‍മം നിര്‍വ്വഹിച്ചത്. അഞ്ചുരുളി, കാല്‍വരി മൗണ്ട്, വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അധ്യാപകനായ അനീഷ് ആനന്ദ് തന്നെയാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. അനീഷ് ആനന്ദ്, അന്ന മരിയ ജിനോഷ്, ജെറി ഒ എ, ജുവാന ജിജിന്‍, കരോളിന്‍ സനോജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അനന്തു കട്ടപ്പന ക്യാമറയും ജോയിസ് തോമസ് എഡിറ്റിങ്ങും നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ ബിനോയി മാത്യു, ജോബിന്‍ ജോയി, വിനു മാത്യു, ജിജോ ജോണ്‍, പ്രീത സി ജെ, സിസ്റ്റര്‍ സിന്‍സി, സിസ്റ്റര്‍ ടോംസി, സിസ്റ്റര്‍ ധന്യ എന്നിവര്‍ ചിത്രീകരണത്തിന് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow