സമാന്തര സര്‍ക്കാരായി വനംവകുപ്പ്: കഞ്ഞിക്കുഴിയില്‍ റവന്യു ഭൂമി കൈവശപ്പെടുത്തുന്നു: കുടിയിറക്കാന്‍ നീക്കമെന്ന് നാട്ടുകാര്‍

സമാന്തര സര്‍ക്കാരായി വനംവകുപ്പ്: കഞ്ഞിക്കുഴിയില്‍ റവന്യു ഭൂമി കൈവശപ്പെടുത്തുന്നു: കുടിയിറക്കാന്‍ നീക്കമെന്ന് നാട്ടുകാര്‍

Jul 1, 2026 - 11:00
Jul 1, 2026 - 11:03
 0
സമാന്തര സര്‍ക്കാരായി വനംവകുപ്പ്: കഞ്ഞിക്കുഴിയില്‍ റവന്യു ഭൂമി കൈവശപ്പെടുത്തുന്നു: കുടിയിറക്കാന്‍ നീക്കമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി വില്ലേജിലെ റവന്യു ഭൂമി വനംവകുപ്പ് കൈവശപ്പെടുത്തുന്നതായി ആക്ഷേപം. ഉടമസ്ഥാവകാശം ഉന്നയിച്ച് വനംവകുപ്പ് നടത്തുന്ന ഇടപെടലുകള്‍ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല, ഇടത്തട്ട് മേഖലകളിലാണ് വനംവകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നത്. നഗരംപാറ റേഞ്ച് ഓഫീസറും സംഘവും നാട്ടുകാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതായും യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുമെന്നുവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
റവന്യു ഭൂമിയില്‍ വനംവകുപ്പ് നിയമവിരുദ്ധമായി അവകാശമുന്നയിക്കുന്നതിനെതിരെ സാഫ് എന്ന സംഘടന പ്രതിഷേധിച്ചിരുന്നു. വനഭൂമിയുടെ അതിര്‍ത്തികള്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷകള്‍ നല്‍കിയിട്ടും മറുപടിയില്ല. ഇതാണ് വനപാലകര്‍ക്ക് നാട്ടുകാരോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നാണ് വിവരം.
40 വര്‍ഷംമുമ്പ് ആളുകള്‍ കുടിയേറി താമസിച്ചുവരുന്ന പ്രദേശമാണ് ഇടത്തട്ട്. റവന്യു തരിശുഭൂമിയായി കിടക്കുന്ന പാറകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍പോലും ഇപ്പോള്‍ വനംവകുപ്പ് തങ്ങളുടേതാണെന്ന് അവകാശമുന്നയിക്കുന്നു.
പ്രദേശത്ത് കാട്ടുതീ ഉണ്ടാകുന്നതിനുപിന്നില്‍ വനപാലകരാണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ഭീതി സൃഷ്ടിച്ച് പ്രദേശവാസികളെ കുടിയിറക്കാനാണ് വനംവകുപ്പിന്റെ നീക്കം. ജീവന്‍ഭയന്ന് നിരവധി പേര്‍ മലമുകളില്‍നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറി.
ആറുവര്‍ഷം മുമ്പ് വീട് നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലം നികത്തുന്നതിനിടെ രണ്ട് പാഴ്ത്തടികള്‍ പിഴുതുമാറ്റിയ സംഭവത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളുടെ ജെസിബി വനപാലകര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുവരെ വാഹനം തിരിച്ചുനല്‍കിയിട്ടില്ല. വനംവകുപ്പിന്റെ സമാന്തര സര്‍ക്കാര്‍ ഭരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow