വില്‍പ്പന നടത്തിയ ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ കോടതിയില്‍ ഹാജരാക്കി: കട്ടപ്പന അല്‍ഫോന്‍സ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്
വില്‍പ്പന നടത്തിയ ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ കോടതിയില്‍ ഹാജരാക്കി: കട്ടപ്പന അല്‍ഫോന്‍സ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്
ഇടുക്കി: ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖയുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കട്ടപ്പന അല്‍ഫോന്‍സ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. കട്ടപ്പന വള്ളക്കടവ് കണ്ണമുണ്ടയില്‍ ജെയിംസ് മാത്യുവിന്റെ പരാതിയിലാണ് നടപടി. പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ വ്യാജരേഖകളുടെ പകര്‍പ്പിന്റെ ഒറിജിനല്‍ കണ്ടെത്തുന്നതിനാണ് പരിശോധന. ജെയിംസ് മാത്യു വില കൊടുത്തുവാങ്ങിയ കട്ടപ്പന വള്ളക്കടവിലുള്ള ആറേക്കര്‍ ഭൂമി, അല്‍ഫോന്‍സ ഗ്രൂപ്പ് ഉടമയും ഭാര്യയും മക്കളുമടങ്ങുന്ന സംഘം വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവത്തില്‍ അല്‍ഫോന്‍സ ഗ്രൂപ്പ് ഉടമ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകനും മറ്റൊരു തിരുവനന്തപുരം സ്വദേശിയും കേസില്‍ പ്രതിയാണ്.
തിരുവനന്തപുരം സ്വദേശിക്ക് പാട്ടത്തിനുനല്‍കിയ ഭൂമിയാണെന്നുകാട്ടിയാണ് പ്രതികള്‍ വ്യാജരേഖയുണ്ടാക്കിയത്. ഇതിനായി 2024ലെ മുദ്രപത്രം സംഘടിപ്പിച്ച് കഴിഞ്ഞവര്‍ഷവും ഈവര്‍ഷം രണ്ടുതവണയും പാട്ടത്തുക കൈപ്പറ്റിയതായും വ്യാജരേഖയുണ്ടാക്കി. തുടര്‍ന്ന് രേഖകളുടെ പകര്‍പ്പ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരാക്കി. എന്നാല്‍, പരിശോധനയില്‍ വ്യാജരേഖയാണെന്ന് തെളിയുകയായിരുന്നു.
What's Your Reaction?