കോണ്‍ഗ്രസ് കട്ടപ്പന ഓഫീസിലേക്ക്   യുവമോര്‍ച്ച  മാര്‍ച്ച് നടത്തി 

 കോണ്‍ഗ്രസ് കട്ടപ്പന ഓഫീസിലേക്ക്   യുവമോര്‍ച്ച  മാര്‍ച്ച് നടത്തി 

Aug 17, 2026 - 10:35
 0
 കോണ്‍ഗ്രസ് കട്ടപ്പന ഓഫീസിലേക്ക്   യുവമോര്‍ച്ച  മാര്‍ച്ച് നടത്തി 
This is the title of the web page

ഇടുക്കി: വന്ദേമാതരത്തെ അപമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കട്ടപ്പന ഓഫീസിലേക്ക് മാര്‍ച്ചും കോലം കത്തിക്കലും നടത്തി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അര്‍ജുന്‍ വി എസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും കൂട്ട് പിടിച്ചുകൊണ്ട് രാജ്യത്തെ വര്‍ഗിയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വവും വി, ഡി സതീശനും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം കെഎസ്ഇബി ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മുഹമ്മദാലി ജിന്നയുടെയും കോലം കത്തിച്ചു.ജില്ലാ പ്രസിഡന്റ് അനന്തു മങ്കാട്ടില്‍ അധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് നാരായണന്‍, കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിമ്മിച്ചന്‍ ഇളംതുരുത്തി, സുരേഷ് കുമാര്‍, ബിജെപി മേഖലാ സെക്രട്ടറി കെ എന്‍ ഷാജി, കട്ടപ്പന മണ്ഡലം സെക്രട്ടറി പി എസ് രതീഷ്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വിഷ്ണു താന്നിമൂട്, ഗൗതം കൃഷ്ണ, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സുമോദ് കുരുവിക്കാട്ട്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത് ചെമ്പകശേരി, ജിജു, അഖില്‍ കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow