കെഎസ്എസ്പിയു കട്ടപ്പന യൂണിറ്റ് കുടുംബസംഗമം നടത്തി
കെഎസ്എസ്പിയു കട്ടപ്പന യൂണിറ്റ് കുടുംബസംഗമം നടത്തി

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പന യൂണിറ്റ് കുടുംബസംഗമവും സ്വയം സഹായ സംഘ വാര്‍ഷികവും നടന്നു. രാവിലെ 9.30ന് കെ ശശിധരന്‍ പതാക ഉയര്‍ത്തി. ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഡി തോമസ് അധ്യക്ഷനായി. സെക്രട്ടറി ടി. കെ. വാസു, ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ്, ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥന്‍, കെ എസ് അഗസ്റ്റിന്‍, കെ പി ദിവാകരന്‍, ത്രേസ്യാമ്മ മാത്യു, ഉഷാകുമാരി വി കെ, മെര്‍ലി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






