കൊട്ടാരക്കര ദിണ്ഡിക്കല്‍ ദേശീയപാതയില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിക്കട അപകട ഭീഷണി ഉയര്‍ത്തുന്നു
കൊട്ടാരക്കര ദിണ്ഡിക്കല്‍ ദേശീയപാതയില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിക്കട അപകട ഭീഷണി ഉയര്‍ത്തുന്നു

ഇടുക്കി: കൊട്ടാരക്കര - ദിണ്ഡിക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ താല്‍ക്കാലികമായി സ്ഥാപിച്ച വ്യാപാര സ്ഥാപനം കാല്‍നട വാഹന യാത്രിക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. നെല്ലിമല ജങ്ഷന് സമീപം താല്‍ക്കാലികമായി സ്ഥാപിച്ച പെട്ടിക്കട ഉടമ ഉപേക്ഷിച്ചതാണ് ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നത്. ഏകദേശം ആറുമാസമായി ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ബിവറേജ് ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞദിവസം രാത്രി വിനോദസഞ്ചാരികളുടെ വാഹനം ഇതില്‍ ഇടിച്ച് അപകടവും ഉണ്ടായിരുന്നു. അടിയന്തരമായി ബന്ധപ്പെട്ട അധികൃതരും ഉടമയും പെട്ടിക്കട ഇവിടുന്ന് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






