മരിയാപുരം മില്ലുംപടിയില്‍ വ്യാജ മദ്യവും കോടയും പിടികൂടി: ഒരാള്‍ അറസ്റ്റില്‍
മരിയാപുരം മില്ലുംപടിയില്‍ വ്യാജ മദ്യവും കോടയും പിടികൂടി: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: മരിയാപുരത്തിനുസമീപം മില്ലുംപടിയില്‍ വ്യാജ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. മില്ലുംപടി പനച്ചേല്‍ സുരേഷ് ആണ് അറസ്റ്റിലായത്. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ 25ലിറ്റര്‍ കോടയും പിടിച്ചെടുത്തു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് സുരേഷ്. തങ്കമണി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജോണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജയന്‍ പി ജോണ്‍, ഷിജു പി കെ, ഗ്രേഡ് പിഒമാരായ ജിന്‍സണ്‍, ജോഫിന്‍, വനിതാ സിഇഒ ഷീന തോമസ്, സിഇഒമാരായ അമല്‍, ആനന്ദ്, ബിലേഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






