ഗവിയില്‍ ഇക്കോ ഡവലപ്‌മെന്റ് സെന്റര്‍ തുറന്നു: മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
ഗവിയില്‍ ഇക്കോ ഡവലപ്‌മെന്റ് സെന്റര്‍ തുറന്നു: മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഗവി ഡിവിഷനുകീഴിലെ ഇക്കോ ഡവലപ്‌മെന്റ് സെന്ററിന്റെ നവീകരിച്ച കെട്ടിടം വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 1.9 കോടി ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. ഗവി വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഇക്കോ ടൂറിസം സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കെഎഫ്ഡിസി ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, എം ഡി ജോര്‍ജി പി മാത്തച്ചന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുഭാഷ് റാവു, വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹരികൃഷണന്‍, ഡയറക്ടര്‍മാരായ പി ആര്‍ ഗോപിനാഥന്‍, ആര്‍ എസ് അരുണ്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്, ഡിവിഷനല്‍ മാനേജര്‍ കെ വി സജീവ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് പി എസ് സുജ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






