ബൈക്കിൽ ഇടിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു: അപകടം കട്ടപ്പന കാണക്കാലിപ്പടിയിൽ
ബൈക്കിൽ ഇടിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു: അപകടം കട്ടപ്പന കാണക്കാലിപ്പടിയിൽ
ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിൽ ബൈക്കിൽ ഇടിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ കൊച്ചുതോവാള പാറപ്പായിൽ സൂരജ് സിബി(20), നത്തുകല്ല് കൈപ്പകശേരിൽ ഡോൺ തോമസ്(20) എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടർ യാത്രികരാണ്. ഞായറാഴ്ച വൈകിട്ടാണ് അപകടം. തൊടുപുഴയിൽ നിന്ന് കുമളിയിലേക്ക് പുറപ്പെട്ട ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിച്ചശേഷം ബസിനടിയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് യാത്രികരായ 2 പേർക്കും പരിക്കേറ്റു..
What's Your Reaction?