പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ സദസ് നടത്തി
പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: പീരുമേട് പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ സദസ് നടത്തി. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളെ പട്ടിണി മരണത്തിലേയ്ക്ക് തള്ളി വിടരുതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 മാസമായി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ല. ഇത്തരത്തില്‍ പതിസന്ധിയിലായ തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പോബ്‌സ് ഗ്രൂപ്പിലെ തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭാസ ചെലവുകളും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും സര്‍ക്കാരും തൊഴില്‍ വകുപ്പും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ എം ആഗസതി പീരുമേട് എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യറേഷനും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്‌കൂള്‍ യൂണിഫോമും അനുവദിച്ചത്. ഐഎന്‍ടിയുസി നേതൃത്വത്തില്‍ കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്ആര്‍പിഇ യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് സിറിയക് തോമസ് അധ്യക്ഷനായി. വഹിച്ചു. കെപിഡബ്ലു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, എച്ച്ആര്‍പിഇ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പികെ രാജന്‍, ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് കെഎ സിദ്ധീഖ്, ബാബു ആന്റപ്പന്‍, എസ് ഗണേശന്‍, പാപ്പച്ചന്‍ വര്‍ക്കി, പി നളിനാക്ഷന്‍, രാജന്‍ കൊഴുവമാക്കല്‍, രാജു ചെറിയാന്‍, പ്രീയങ്ക മഹേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






