ജ്യോതിഷ താന്ത്രിക സമുന്യസംഗമം കട്ടപ്പനയില്‍ നടത്തി
ജ്യോതിഷ താന്ത്രിക സമുന്യസംഗമം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ഭാരതീയ ജ്യോതിഷ വിജയ സംഘത്തിന്റെ നേതൃത്വത്തില്‍ ജ്യോതിഷ താന്ത്രിക സമുന്യസംഗമം കട്ടപ്പന ലക്ഷ്മി നാരായണ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തി. ശിവഗിരിമഠം ഗുരുപ്രകാശം സ്വാമികള്‍ യോഗം ഉദ്ഘാടനം ചെയ്തു. ഭാരതീയ ജ്യോതിഷ് വിചാരണ സംഘം ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. വിചാരസംഘം സെക്രട്ടറി എം ആര്‍ രതീഷ്, ആഖ ഢട സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി രജീഷ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ബിജെവിഎസ് സംസ്ഥാന സെക്രട്ടറി ഉദയ ശര്‍മ, ജില്ലാ പ്രഭാരി ബ്രഹ്‌മദത്തന്‍, ബിഎംഎസ് സംസ്ഥാന സമിതിയംഗം ബി വിജയന്‍, ജില്ലാ സെക്രട്ടറി കെ സി സിനീഷ്, സുരേഷ് ശ്രീധരന്‍ തന്ത്രികള്‍, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ സജികുമാര്‍, പി കെ പുഷ്പരാജ്, ബാലഗോകുലം ജില്ലാ ട്രഷറര്‍ ശ്രീധരന്‍ നമ്പൂതിരി, യോഗക്ഷേമസഭ കെ ജി രവീന്ദ്രന്‍ മാസ്റ്റര്‍, കേരള ഗണകമഹാസഭ രമണന്‍ ആചാര്യ വിശ്വകര്‍മസഭാ സോജയ ശന്തി, ശ്രീനാരാണ വൈദിക യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ഷാജന്‍ ശാന്തി, അന്നപൂര്‍ണേശ്വരി ഗുരുകലം പാറക്കടവ് എന്നിവര്‍ പങ്കെടുത്തു. ജ്യോതിഷ താന്ത്രിക സമര സമിതി രൂപികരിച്ചു. ചെയര്‍മാനായി കെ ജി രവിന്ദ്രന്‍ മാസ്റ്റര്‍, കണ്‍വീനറായി വിനോദ് ശാന്തി, ട്രഷററായി വിപിന്‍ വിക്രമന്‍ എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?