അയ്യപ്പന്‍കോവില്‍ ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ്
അയ്യപ്പന്‍കോവില്‍ ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ്

ഇടുക്കി: കാര്‍കിനോസ് ഹെല്‍ത്ത് കേരളയുടെയും എസ്.എന്‍.ഡി.പി മലനാട് യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് നടന്നു. മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിതരീതിയുടെയും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഭാഗമായിട്ടാണ് ക്യാന്‍സര്‍ എന്ന രോഗം ഉണ്ടാവുന്നത്. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ അര്‍ബുദം എന്ന രോഗത്തെ തുടച്ചുനീക്കാന്‍ സാധിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. 30 വയസ്സിന് മുകളിലോട്ടുള്ള ആളുകള്‍ക്കാണ് ക്യാമ്പിന്റെ സേവനം ലഭ്യമാക്കിയത്. അര്‍ബുദ രോഗം വരാതിരിക്കുവാനും വന്നു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് കണ്ടെത്തി എന്തൊക്കെ ചികിത്സ ഉറപ്പാക്കണം എന്നതിനെപ്പറ്റി തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ സ്‌ക്രീനിങ് സ്‌പെഷ്യലിസ്റ്റ് ഡോ. ആന്‍സിയ എ. എല്‍ ബോധവല്‍ക്കരണ ക്ലാസുകളും നയിച്ചു. ശാഖാ യോഗം പ്രസിഡന്റ് അനീഷ് കുമ്പളമണ്ണില്‍, ശാഖാ സെക്രട്ടറി വിനോദ് വരയാത്ത്, സുരേഷ് പടന്നമാക്കല്‍,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ജിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ സംഘം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു
What's Your Reaction?






