തോണിത്തടിയില്‍ കാറും ബസും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
തോണിത്തടിയില്‍ കാറും ബസും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: അയ്യപ്പന്‍കോവില്‍ പരപ്പ് തോണിത്തടിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. പാമ്പനാര്‍ കല്ലാര്‍മുക്ക് സ്വദേശി രാജേന്ദ്രനും ഭാര്യക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന മകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






