അടിസ്ഥാന സൗകര്യമില്ല: ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി
അടിസ്ഥാന സൗകര്യമില്ല: ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ്ങ് വിദ്യാര്‍ഥികള്‍ അനശ്ചിതകാല സമരം തുടങ്ങി. ഹോസ്റ്റലും ക്ലാസ് മുറികളും ഉള്‍പ്പെടെ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിനി ദേവിക ബിനോയിയുടെ നേതൃത്വത്തില്‍ സമരം. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രക്ഷിതാക്കളും സമരത്തില്‍ അണിചേര്‍ന്നു. കോളേജ് ആരംഭിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യമൊരുക്കാന്‍ നടപടിയില്ല. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമോ, വേണ്ടത്ര അധ്യാപകരോ, ഇന്ത്യന്‍ കൗണ്‍സില്‍ അംഗീകാരമോ ഇല്ല. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അനുകൂല നടപടിയില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സമരത്തിന് കേരള ബി.എസ്.സി നഴ്‌സിങ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലും പിന്തുണ അറിയിച്ചിട്ടുണ്ട്.
What's Your Reaction?






