നെടുങ്കണ്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം നടത്തി
നെടുങ്കണ്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം നടത്തി
ഇടുക്കി: ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഗ്രേസി ജോയിയുടെയും 6 ബ്ലോക്ക് ഡിവിഷനുകളിലെയും നെടുങ്കണ്ടം, ഉടുമ്പന്‍ചോല, സേനാപതി പഞ്ചായത്തുകളിലെ 48 വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളുടെ സംഗമം നടത്തി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനനിയമം, സിഎച്ച്ആര്‍, ഭൂപതിവ് ചട്ട ഭേദഗതി, കെട്ടിട ക്രമവല്‍ക്കരണം തുടങ്ങിയ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജില്ലയെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉടുമ്പന്‍ചോല നിയോജകമണ്ഡലം ചെയര്‍മാന്‍ എം ജെ കുര്യന്‍ അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്, കോണ്‍ഗ്രസ് മീഡിയ വക്താവ് അഡ്വ. സേനാപതി വേണു, കെപിസിസി സെക്രട്ടറി അഡ്വ. എം എന്‍ ഗോപി, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോസ് പൊട്ടംപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?