ഇടമലക്കുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി കുരുന്നുകള്‍ 

ഇടമലക്കുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി കുരുന്നുകള്‍ 

Nov 29, 2025 - 16:47
 0
ഇടമലക്കുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി കുരുന്നുകള്‍ 
This is the title of the web page

ഇടുക്കി: ജൈവ കൃഷിയുടെ അനുഭവ പാഠങ്ങള്‍ പഠിച്ച് ഇടമലക്കുടി ട്രൈബല്‍ എല്‍ പി സ്‌കൂളിലെ കുരുന്നുകളുടെ പച്ചക്കറി കൃഷി. പാഠ്യ വിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ക്ക് അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിന്റെ പരിസരത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. സ്‌കൂളില്‍നിന്ന് കിട്ടിയ കൃഷിപാഠങ്ങളുടെ അറിവ് വച്ച് കുട്ടികളിപ്പോള്‍ വീടുകളിലും അടുക്കള തോട്ടം നിര്‍മിച്ചിട്ടുണ്ട്. രാജാക്കാട് പഴയവിടുതി യു പി സ്‌കൂളിലെ അധ്യാപകനായിരുന്ന ഷി ബു കെ വി ഇടമലക്കുടി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റ ശേഷമാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പയര്‍, തക്കാളി, പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയ വിവിധ ഇനം പച്ചക്കറികളാണ് ഇവിടെ നട്ടുപരിപാലിക്കുന്നത്. ജൈവകൃഷി എന്നത് മാത്രമല്ല, ശാസ്ത്രീയമായ കൃഷിയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും സ്‌കൂളിലെ പച്ചക്കറി കൃഷിക്ക് പിന്നിലുണ്ട്. കുട്ടികള്‍ നടത്തുന്ന പച്ചക്കറി കൃഷിയ്ക്ക് പൂര്‍ണ പിന്തുണയും സഹായങ്ങളും നല്‍കി കൃഷിവകുപ്പും ഒപ്പമുണ്ട്. സ്‌കൂളില്‍ മാത്രമല്ല സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ എല്ലാ വീടുകളിലും ജൈവ കൃഷി എത്തുകയും ഒപ്പം എല്ലാവരിലേയ്ക്കും ശാസ്ത്രീയ കൃഷി രീതിയുടെ അറിവുകള്‍ പകര്‍ന്ന് നല്‍കുകയെന്ന വലിയ ലക്ഷ്യവും മുന്‍ നിര്‍ത്തിയാണ് സ്‌കൂളിലെ കുട്ടികളുടെ പച്ചക്കറി കൃഷി.

What's Your Reaction?

like

dislike

love

funny

angry

sad

wow