കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിലെ നേച്ചര്‍ ക്ലബ് തേക്കടിയില്‍ ഏകദിന പഠന ക്യാമ്പ് നടത്തി
കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിലെ നേച്ചര്‍ ക്ലബ് തേക്കടിയില്‍ ഏകദിന പഠന ക്യാമ്പ് നടത്തി
ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിലെ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഏകദിന പഠന ക്യാമ്പ് നടത്തി. പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ സുനില്‍ സി ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ട്രെക്കിങ്, മ്യൂസിയം സന്ദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നീതു, നേച്ചര്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സുകന്യമോള്‍ സുരേഷ്, സുനീഷ് കുമാര്‍ സി, അരുണ്‍ സി എസ്, മുകേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?