വണ്ടിപ്പെരിയാര്‍ ടൗണിലെ പഞ്ചായത്ത് കിണറിന് സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍
വണ്ടിപ്പെരിയാര്‍ ടൗണിലെ പഞ്ചായത്ത് കിണറിന് സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ തുറന്നുകിടക്കുന്ന പഞ്ചായത്ത് കിണര്‍ വാഹന, കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. കിണറിന് മുകള്‍ഭാഗത്ത് സുരക്ഷാവേലി ഇല്ലാത്തതും വെളിച്ചക്കുറവുമൂലം ആളുകള്‍ ഇതിനുള്ളില്‍ വീഴാനും സാധ്യതയേറെയാണ്. മുമ്പ് രണ്ടുപേര്‍ കിണറിനുള്ളില്‍ വീണ് അപകടമുണ്ടായിട്ടും സംരക്ഷണവേലി നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കിണര്‍ വൃത്തിയാക്കാനോ സൂക്ഷിക്കന്നതിനും അപകടസാധ്യത ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കിണറിന് സമീപത്ത് പ്രവര്‍ത്തിക്കുണ്ട്. മദ്യപിച്ചെത്തുന്ന ആളുകള്‍ രാത്രികാലങ്ങളില്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. കിണറിന് ചുറ്റും സുരക്ഷാവേലി സ്ഥാപിക്കുക, മുകള്‍ഭാഗം സുരക്ഷിതമായി മൂടുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, രാത്രികാലങ്ങളില്‍ മതിയായ വെളിച്ചം ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
What's Your Reaction?