കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 27 ന് തടിയമ്പാട്ട്
കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 27 ന് തടിയമ്പാട്ട്

കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും . തടിയമ്പാട് കാസിന്‍ ഹോട്ടലിൽ സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഹോട്ടല്‍ വ്യവസായത്തിൽ നിലവിലെ പ്രതിസന്ധികൾ , വര്‍ദ്ധിച്ചുവരുന്ന വിലവര്‍ദ്ധനവ്, കൂലി വര്‍ദ്ധന, ഇന്ധന വില വര്‍ദ്ധനവ് തുടങ്ങിയവ ചര്‍ച്ചചെയ്യും. സര്‍ക്കാരിന് നിവേദനം നല്‍കുന്നത് ലക്ഷ്യം വച്ചാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തുന്നത് . അന്നം 2023 പരിപാടിയിൽ 300 പ്രതിനിധികള്‍ പങ്കെടുക്കും. ജില്ല പ്രസിഡന്‍റ് എം .എസ് അജി പതാക ഉയർത്തും. ജില്ലാ പോലീസ് മേധാവി ടി .കെ വിഷ്ണു പ്രദീപ് മയക്കു മരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യും . സമ്മേളനത്തില്‍ പുതിയ ഭക്ഷ്യ വസ്തുക്കളുടെ 25 ഓളം പ്രദര്‍ശന സ്റ്റാളുകൾ ക്രമീകരിക്കും .ജില്ലാ പ്രസിഡന്‍റ് എം.എസ് അജി, ജില്ലാ ഭാരവാഹികളായ കെ.പി ബാലകൃഷ്ണപൊതുവാള്‍, എന്‍.എം.ആര്‍ റസാക്ക്, പ്രസാദ് ആനന്ദ്ഭവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് ഭാരവാഹികളായ സജീന്ദ്രന്‍ പൂവാങ്കന്‍, കെ.എം ജോര്‍ളി, ആന്‍സന്‍കുഴിക്കാട്ട് എന്നിവരറിയിച്ചു.
What's Your Reaction?






