എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം
എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം

ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്. രാവിലെ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ പരിഹാര പ്രദക്ഷിണം നടന്നു. ഇടവക വികാരി ഫാ. തോമസ് വട്ടമല, അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ വള്ളിയാംതടം, ഫാ. ആന്റണി പാലാ പുളിയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പുലര്‍ച്ചെയോടെ ആരംഭിച്ച കുരിശുമല കയറ്റം ആരംഭിച്ചു. ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കട്ടപ്പന, നെടുങ്കണ്ടം, തോപ്രാംകുടി മേഖലകളില്‍നിന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
കുരിശുമലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങള്‍, തോമാശ്ലീഹായുടെ രൂപം, ഗസമയനില്‍ പ്രാര്‍ത്ഥിക്കുന്ന കര്‍ത്താവിന്റെ രൂപം, സംശയാലുവായ തോമാശ്ലീഹായുടെ രൂപം, തിരുക്കല്ല, കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ച മിസ്റ്റേറിയ രൂപം എന്നിവ സന്ദര്‍ശിച്ചും പ്രാര്‍ഥനകളില്‍ പങ്കെടുത്തുമാണ് തീര്‍ഥാടകര്‍ തിരികെ മടങ്ങുന്നത്.
What's Your Reaction?






