വണ്ടന്‍മേട് മാലിയില്‍ തൊഴിലാളി കുളത്തില്‍ മരിച്ചനിലയില്‍: ആത്മഹത്യയെന്ന് പൊലീസ്
വണ്ടന്‍മേട് മാലിയില്‍ തൊഴിലാളി കുളത്തില്‍ മരിച്ചനിലയില്‍: ആത്മഹത്യയെന്ന് പൊലീസ്

ഇടുക്കി: വണ്ടന്‍മേട് മാലിയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വണ്ടന്‍മേട് എസ്എസ് നിവാസ് സുരേഷ്(45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം സുരേഷും ജോലി ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ ഇദ്ദേഹം ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചില്‍ കുളക്കരയില്‍ ചെരിപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചില്‍ കുളത്തില്‍ മൃതദേഹവും കണ്ടെത്തി. കട്ടപ്പന അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു. എസ്റ്റേറ്റിലെ ലയത്തിലാണ് സുരേഷ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
What's Your Reaction?






