ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് കോണ്‍ഗ്രസ് രാജാക്കാട് വാര്‍ഡ് കമ്മിറ്റി
ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് കോണ്‍ഗ്രസ് രാജാക്കാട് വാര്‍ഡ് കമ്മിറ്റി
ഇടുക്കി: കോണ്‍ഗ്രസ് രാജാക്കാട് വാര്‍ഡ് കമ്മിറ്റി ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. കെപിസിസി അംഗം ആര്‍ ബാലന്‍പിള്ള ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി താമസിച്ചു കൊണ്ടിരിക്കുന്ന വീടും കടമുറികളും അപേക്ഷാഫീസും കോമ്പൗണ്ടിങ് ഫീസും ഈടാക്കി ക്രമവല്‍ക്കരിച്ച് എല്ലാഭൂപ്രശ്നങ്ങളും പരിഹരിക്കുമെന്നുപറയുന്ന എല്‍ഡിഎഫിന്റേത് രാഷ്ട്രീയ തട്ടിപ്പാണെന്ന് നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്, കെ എസ് അരുണ്‍, കെ പി ഗോപിദാസ്, ബെന്നി പാലക്കാട്ട്, കിങ്ങണി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?