ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു: സംഭവം കട്ടപ്പന നരിയമ്പാറയില്‍
ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു: സംഭവം കട്ടപ്പന നരിയമ്പാറയില്‍
ഇടുക്കി: മുന്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന നരിയമ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ആനവിലാസം ജി എസ് ഭവന്‍ ശശികല(32)യ്ക്ക്‌നേരെയാണ് ആക്രമണം. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് മുകേഷ്(35), ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ മാരകായുധമുപയോഗിച്ച് ശശികലയെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കാരണമെന്ന് ശശികല പറയുന്നു. കൈകാലുകള്‍ക്ക് പരിക്കേറ്റ യുവതിയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കട്ടപ്പന പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?