സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ അക്ഷരവിളക്ക് വായനയാണ് ലഹരി പരിപാടി നടത്തി
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ അക്ഷരവിളക്ക് വായനയാണ് ലഹരി പരിപാടി നടത്തി
ഇടുക്കി: മലയാള മനോരമയും സയണ്‍ പബ്ലിക് സ്‌കൂളും ചേര്‍ന്ന് അക്ഷരവിളക്ക് വായനയാണ് ലഹരി പരിപാടിസംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്തു. വായന ഒരുവ്യക്തിയുടെ അറിവും ചിന്താശേഷിയും വളര്‍ത്തുന്ന മികച്ച ശീലമാണെന്നും വിദ്യാര്‍ഥികള്‍ പുസ്തകങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുകയും സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തില്‍നിന്ന് പുസ്തകവായനയിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണവും നടന്നു. മാനേജര്‍ ഫാ. ഇമ്മാനുവേല്‍ കിഴക്കെത്തലക്കല്‍ അധ്യക്ഷനായി. മലയാള മനോരമ സര്‍ക്കുലേഷന്‍ മാനേജര്‍ ടെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ്, പിടിഎ പ്രസിഡന്റ് അഭിലാഷ് മാത്യു, മലയാള മനോരമ സര്‍ക്കുലേഷന്‍ ഓഫീസര്‍ ജിന്‍സണ്‍ സി. ജോണ്‍എന്നിവര്‍ സംസാരിച്ചു.
What's Your Reaction?