കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. എം കെ തോമസ്, ജോഷി കുട്ടട, സിജോമോന്‍ ജോസ്, ഷിയാസ്, അജിത് സുകുമാരന്‍, അനില്‍കുമാര്‍ പുനര്‍ജനി, ശ്രീധര്‍, കട്ടപ്പനയിലെ വിവിധ ക്ലബ്ബുകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






