ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

Apr 12, 2025 - 12:39
 0
ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ എംസിക്കവലയില്‍ നാലംഗ കുടുംബം ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണമുയര്‍ന്ന കട്ടപ്പനയിലെ കല്ലട ഫിനാന്‍സിലേക്ക് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാധാരണ, നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്താണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തഴച്ചുവളരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ നിരന്തര ഭീഷണിയെത്തുടര്‍ന്നാണ് നാലംഗ കുടുംബം ജീവനൊടുക്കിയത്. വാഗ്ദാനങ്ങള്‍ നല്‍കി വായ്പയെടുപ്പിച്ചശേഷം കഴുത്തറപ്പന്‍ പലിശയാണ് ഇവര്‍ ഈടാക്കുന്നത്. തിരിച്ചടവ് കുടിശിക വരുത്തുന്നവരെ ഫോണില്‍ വിളിച്ചും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തുന്നു. കുടിശിക പിരിച്ചെടുക്കാന്‍ പ്രത്യേക സംഘങ്ങളെയാണ് സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്തരക്കാരുടെ തുടര്‍ച്ചയായുള്ള ഭീഷണി പലരെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. ഒമ്പതേക്കറിലെ കുടുംബത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രമേശ് കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് അധ്യക്ഷനായി. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വനിതകളെയും വനിതാസംഘങ്ങളെയും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സിബില്‍ സ്‌കോര്‍ ആയുധമാക്കി യുവാക്കളെയും കടക്കെണിയിലാക്കി ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഫൈസല്‍ ജാഫര്‍, ആല്‍ബിന്‍ വടശേരി, എസ് രാജേഷ്, തേജസ് കെ ജോസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോബി എബ്രഹാം, രേഷ്മ ചാക്കോ, ബിബിന്‍ ബാബു, അഫ്‌സല്‍ മുഹമ്മദ്, ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow