ലഹരി ഉപയോഗം ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്: അറക്കുളം സ്വദേശി അറസ്റ്റില്‍
ലഹരി ഉപയോഗം ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്: അറക്കുളം സ്വദേശി അറസ്റ്റില്‍

ഇടുക്കി: അടിമാലി കോട്ടപ്പാറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം അറക്കുളം സ്വദേശി ജിബിന്‍ ബിജുവാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ ഒളിവിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ജിബിന്‍ ഉള്‍പ്പെട്ട സംഘം മര്‍ദിച്ച് പരിക്കേല്‍പ്പിച്ചത്. വിനോദ സഞ്ചാരകേന്ദ്രമായ കോട്ടപ്പാറയില്‍ പരസ്യമായി ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാളുടെ കാല്‍ ഒടിയുകയും മറ്റൊരാളുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അറക്കുളത്ത് നിന്നാണ് ജിബിനെ പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






