അടിമാലി ഗവ. ഹൈസ്‌കൂള്‍ വജ്രജൂബിലി ആഘോഷം 27ന്
അടിമാലി ഗവ. ഹൈസ്‌കൂള്‍ വജ്രജൂബിലി ആഘോഷം 27ന്

ഇടുക്കി: അടിമാലി ഗവ. ഹൈസ്‌കൂള്‍ വജ്രജൂബിലി നിറവില്‍. ഓര്‍മ്മച്ചെപ്പ് എന്ന പേരില്‍ 70-ാമത് വാര്‍ഷികാഘോഷം 27ന് നടക്കുമെന്നും വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും സംഘാടക സമിതി അറിയിച്ചു. രാവിലെ 9മുതല്‍ ആരംഭിക്കുന്ന ആഘോഷത്തില്‍ മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, മുന്‍ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍വ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിക്കും. സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടക്കും. 1948ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്സണ്‍ സോളി ജീസസ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി എ ഏലിയാസ്, ടി എസ് സിദ്ദിഖ്, കെ സേതുകുട്ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






