ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തുന്നു: പരാതിയുമായി മൂന്നാറിലെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത്
ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തുന്നു: പരാതിയുമായി മൂന്നാറിലെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത്

ഇടുക്കി: ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തുവെന്ന് ആരോപിച്ച് മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍. മൂന്നാറിലേക്ക് നടത്തിവരുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ നിയമവിരുദ്ധമാണ്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ പ്രാദേശിക ഡ്രൈവര്‍മാര്‍ മര്‍ദിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി സമാധാനപരമായി മുന്നോട്ടുപോയിരുന്ന ടാക്‌സി മേഖല ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുവരവോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തി മറ്റുള്ളവരുടെ ഓട്ടം ഇല്ലാതാക്കുന്നു. കഴിഞ്ഞദിവസം ആനച്ചാലില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ചതായുള്ള പരാതിയും അടിസ്ഥാനരഹിതമാണ്. ആനച്ചാല്‍ സ്വദേശിക്ക് ലഭിച്ച ഓട്ടം കുറഞ്ഞനിരക്കില്‍ പിടിച്ചത് സംബന്ധിച്ച് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നും ടാക്‌സി ഡ്രൈവേഴ്സ് യൂണിയന്‍(സിഐടിയു) സെക്രട്ടറി ജോണ്‍ മാത്യു പറഞ്ഞു.
അതേസമയം ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും പ്രാദേശിക ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചന നല്‍കിയുള്ള ശബ്ദസന്ദേശങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. കൈയാങ്കളിയിലൂടെ കാര്യങ്ങള്‍ പരിഹരിക്കാമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി കെഡിഎച്ച്പി ഓള്‍ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുമേഷ് കുമാര്‍, പ്രസിഡന്റ് നാരായണസ്വാമി, സെക്രട്ടറി പി.തമ്പി ദുരെ, ആനച്ചാല്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സെക്രട്ടറി ജോണ്‍ മാത്യു, സെക്രട്ടറി പി.യൂ.അനില്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






