സേനാപതിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം: ഒരാൾ അറസ്റ്റിൽ
സേനാപതിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം: ഒരാൾ അറസ്റ്റിൽ

ഇടുക്കി: സേനാപതിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മധ്യപ്രദേശ് സ്വദേശി വസന്തി( 41) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് വസന്തിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്
ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവ്വേ -27 നെ ഉടുമ്പൻചോല പൊലിസ് കസ്റ്റഡിയിൽ എടുത്തു. അസുഖ ബാധിത ആയതിനാൽ വസന്തി കുറച്ചു നാളായി ജോലിയ്ക് പോയിരുന്നില്ല. അസുഖം മൂർശ്ചിച്ചതാണ് മരണ കാരണമെന്നായിരുന്നു പ്രഥമീക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിന് ഒടിവ് പറ്റിയെന്നു കണ്ടെത്തുകയായിരുന്നു.
What's Your Reaction?






