കട്ടപ്പന ഇരട്ടക്കൊലപാതകം: പൊലീസ് കോടതിയില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു
കട്ടപ്പന ഇരട്ടക്കൊലപാതകം: പൊലീസ് കോടതിയില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു

ഇടുക്കി: ഏറെ കോളിളക്കം സൃഷ്ടിച്ച കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ പി ആര്‍ നിതീഷിനെതിരെ ആറു കേസുകളില്‍ ഉള്‍പ്പെടെ ആകെ എഴു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. നെല്ലിപ്പള്ളില്‍ വിജയന്‍, ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശു എന്നിവരുടെ കൊലപാതകം, രണ്ട് പീഡനക്കേസുകള്‍, രണ്ട് മോഷണക്കേസുകള്‍ എന്നിവയാണ് നിതീഷിന് എതിരെയുള്ളത്. കൊലപാതക കേസുകളില്‍ നിതീഷിനൊപ്പം ആദ്യം പ്രതിചേര്‍ത്തിരുന്ന വിജയന്റെ ഭാര്യ സുമയെയും മകന്‍ വിഷ്ണുവിനെയും കേസുകളില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ടെന്നാണ് വിവരം. മാര്‍ച്ച് രണ്ടിന് നീതീഷ്, വിജയന്റെ മകന്‍ വിഷ്ണുവിനെയും കൂട്ടി കട്ടപ്പനയിലെ വര്‍ക്ഷോപ്പില്‍ മോഷണത്തിനിടെ ഇരുവരും പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
What's Your Reaction?






