ഇരുപതേക്കർ പാലം നിർമാണം : നഗരസഭക്കെതിരെ സി പി ഐ എം നടത്തുന്ന ആരോപണം തള്ളണം ജോയി വെട്ടിക്കുഴി 

ഇരുപതേക്കർ പാലം നിർമാണം : നഗരസഭക്കെതിരെ സി പി ഐ എം നടത്തുന്ന ആരോപണം തള്ളണം ജോയി വെട്ടിക്കുഴി 

May 31, 2024 - 00:48
 0
ഇരുപതേക്കർ പാലം നിർമാണം : നഗരസഭക്കെതിരെ സി പി ഐ എം നടത്തുന്ന ആരോപണം തള്ളണം ജോയി വെട്ടിക്കുഴി 
This is the title of the web page

ഇടുക്കി : ഇരുപതേക്കർ പാലവുമായി ബന്ധപ്പെട്ട് സിപിഐഎം കട്ടപ്പന നഗരസഭയ്ക്ക് എതിരെ നടത്തുന്ന ആരോപണങ്ങൾ തള്ളിക്കളയണമെന്ന് യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി. പാലം നിർമാണത്തിന്റെ ഭാഗമായി മാറി താമസിക്കേണ്ട കുടുംബത്തിന്  വീട് വയ്ക്കാൻ സ്ഥലം   നൽകുന്നതിൽ നഗരസഭ അന്തിമ തീരുമാനമടക്കം എടുത്തിരുന്നു. സ്ഥലം വിട്ടുനൽകിയാൽ ഹൈവേ നിർമ്മാതാക്കൾ വീട്  വെച്ച് നൽകുമെന്നും അറിയിച്ചു. ഇതിനായിട്ടുള്ള നടപടികൾ പുരോഗമിക്കുമ്പോൾ, പ്രകൃതിദുരന്തത്തിൽ പെടുന്നവർക്ക് സർക്കാർ വീടും സ്ഥലവും നൽകുന്ന പദ്ധതിയിൽ ഈ കുടുംബത്തിനും പദ്ധതി ആനുകൂല്യം ലഭ്യമാകും എന്ന സ്ഥിതി വന്നതോടെയാണ് ,തങ്ങൾ വീട് വെച്ച് നൽകുമെന്ന വാദവുമായി സിപിഎം  രംഗത്ത് വരുന്നത്. പാലം നിർമാണം നടക്കുകയില്ല എന്ന് കാണിച്ച് രാഷ്ട്രീയ വിരോധം തീർക്കുകയാണ് സിപിഎം എന്നും,  നഗരസഭ നാടിന്റെ വികസനത്തിനൊപ്പം ആണെന്നും പാലം നിർമാണം അടുത്ത റീച്ചിൽ തന്നെ നടക്കുമെന്നും ജോയി വെട്ടികുഴി കട്ടപ്പനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow